NEWS
സിറിയയിൽ അധികാരം പിടിച്ച് അൽ ഖായിദയുടെ ഉപ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷംസ്
08/12/2024 11:39 AM IST
nila
സിറിയയിൽ അധികാരം പിടിച്ച് അൽ ഖായിദയുടെ ഉപ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷംസ്. ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിനൊടുവിൽ സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വിമത സേന പ്രവേശിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്നും സൈനികർ മറ്റു ഇറാഖിലേക്ക് പിന്മാറിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ഡമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു. അസദിനെ പിന്തുണയ്ക്കുന്ന തങ്ങളുടെ സേന സിറിയൻ തലസ്ഥാനനഗരത്തിലെ പ്രദേശങ്ങൾ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.