11:21am 13 September 2026
NEWS
സ്വപ്ന സുരേഷ് വിവാഹിതയായി
12/09/2026  05:47 AM IST
nila
സ്വപ്ന സുരേഷ് വിവാഹിതയായി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. വിവാഹവാർത്ത സ്വപ്‌ന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പുതിയ ജീവിതത്തിനായി എല്ലാവരുടെയും പ്രാർഥനയും ആശംസകളും തേടുകയും ചെയ്തു.

വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പമാണ് സ്വപ്‌ന വിവാഹവിവരം പങ്കുവച്ചത്. എന്നാൽ ആരെയാണ് വിവാഹം കഴിച്ചതെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ സ്വപ്‌ന പുറത്തുവിട്ടിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും നിലവിൽ ലഭ്യമായിട്ടില്ല.

‘‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’ – സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img