
കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ നടന്ന " ശ്രീരാമകൃഷ്ണ ദർശനങ്ങളുടെ മാനവീകത ചടങ്ങിൽ സ്വാമി ഭുവനാത്മാനന്ദജി മഹാരാജ് സംസാരിക്കുന്നു. വേദിയിൽ എം.എസ് ജയ റിട്ട. ഐ.എ.എസ്, മീന വിശ്വനാഥൻ, ശ്രീകുമാരി രാമചന്ദ്രൻ, ജസ്റ്റിസ്. പി.എസ്. ഗോപിനാഥൻ, ജസ്റ്റിസ് ആർ . ഭാസ്ക്കരൻ, ഡോ. വി. നിത്യാനന്ദ ഭട്ട് , കാ.ഭാ. സുരേന്ദ്രൻ, സി.ജി. രാജഗോപാൽ എന്നിവർ
കൊച്ചി: ഇന്ന് ലോകം അനുഭവിക്കുന്ന ദാരിദ്ര്യം ആത്മീയ ദാരിദ്ര്യമാണ്. ആത്മീയത ഭാരതത്തിൻ്റെ അടിസ്ഥാന സമ്പത്താണ്. ഈ സമ്പത്തിൻ്റെ കലവറയാണ് അദ്ധ്യാത്മീക ഗ്രന്ഥങ്ങൾ. ശ്രീരാമകൃഷ്ണ ദർശനങ്ങൾ നമ്മെ അറിവിൽ നിന്നും തിരിച്ചറിവിലേയ്ക്ക് നയിക്കും. ഭക്തി, ശക്തി, മുക്തി എന്നിവ കേവലം വാക്കുകൾ മാത്രമല്ല മറിച്ച് അധ്യാത്മീകതയുടെ പൂർണ്ണസ്വരൂപമാണ് എന്നും 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ നടന്ന "ശ്രീരാമകൃഷ്ണ ദർശനങ്ങളുടെ മാനവീകത" എന്ന ചടങ്ങ് ഉൽഘാടനം ചെയ്ത് വൈറ്റില ശ്രീരാമൃഷ്ണ മഠാധിപതി സ്വാമി ഭുവനാത്മാനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ശ്രീരാമകൃഷ്ണനും ശിഷ്യരും, അവതാര സന്നിധിയിൽ, ഈശ്വരൻ്റെ കൂടെ , വേദമന്ത്രങ്ങൾ എന്ന പുസ്തകങ്ങളുടെ പ്രകാശന കർമ്മം നടന്നു. ജസ്റ്റിസ്: പി.എസ്. ഗോപിനാഥ്, ജസ്റ്റിസ് ആർ. ഭാസ്ക്കരൻ, ഡോ. വി.നിത്യാനന്ദ ഭട്ട്, ശ്രീകുമാരി രാമചന്ദ്രൻ, മീന വിശ്വനാഥൻ, എം.എസ്. ജയ (റിട്ട. ഐ.എ.എസ്) സി.ജി. രാജഗോപാൽ , സേവക് കെ. കേശവദാസ് , എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഇന്നലെ രാവിലെപരകൃതി രക്ഷ സുപോഷണ വേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതിയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഡോ. സി.എം. ജോയ്, കുഫോസ് വൈസ് ചാൻസലർ ഡോ.ബിജു കുമാർ, ഡോ. കെ. ഷഡാനനൻ നായർ, ഡോ.സുരേഷ് എഐബിഎം എന്നിവർ പങ്കെടുത്തു. വെള്ളം, മരങ്ങൾ, പോളിത്തീൻ എന്നീ വിവിധ വിഷയങ്ങളിൽ ചർച്ചകളും നടന്നു. ഡോ.എൻ.സി. ഇന്ദുചൂഡൻ, ബിനു മാസ്റ്റർ, പരിസ്ഥിതി സംരക്ഷകൻ മനോജ്, ഡോ.ശിവനാഥ് ആചാരി, ഡോ.സി.എം. മനോജ്, ഡോ അഭിജിത്, എ.കെ.കണ്ണൻ, ജെ.വിനോദ്കുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വൈകീട്ട് ഭവൻസ് ആദർശ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും, ഏലൂർ ബിജു, അഖിൽ രാജ് എന്നിവരുടെ സോപാന സംഗീതവും വേദിയിൽ അരങ്ങേറി. തുടർന്ന് സ്വരലയം എന്ന കലാപരിപാടിയും നടന്നു. പുസ്തകോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് വ്യാഴാഴ്ച വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിപാടി രാവിലെ 9:30 മണിക്ക്. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ഡോ.ജി.ജ്യോത്സ്ന കുട്ടികളുമായി സംസാരിക്കും. തുടർന്ന് സംസ്കൃത പഠനം നൂതന കാലഘട്ടത്തിൽ - സാധ്യതകളും, വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. ശ്രീ വർഖേഡി, ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. കെ.എൻ.പത്മകുമാർ, ഡോ. ഇ.എൻ ഈശ്വരൻ എന്നിവർ പങ്കെടുത്തു സംസാരിക്കും. ഉച്ചക്ക് ഭക്ഷണ സുരക്ഷയെ പറ്റിയുള്ള ചർച്ചയിൽ ധന്യ കെ.എൻ, ഡോ.റാണി ചാക്കോ എന്നിവർ പങ്കെടുക്കും. തുടർന്ന് ഡോ. രാജീവിൻ്റെ നേതൃത്വത്തിൽ യോഗ - നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തും. വൈകീട്ട് 4 മണിക്ക് കൊച്ചി ലിറ്ററേച്ചൽ ഫെസ്റ്റിവലിൻ്റെ ഉൽഘാടനം നടക്കും. ഡോ.എം.സി.ദിലീപ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറിയും, കവിയുമായ കെ. ജയകുമാർ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, എന്നിവർ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ചലച്ചിത്ര അനുഭവങ്ങൾ എന്ന ചർച്ചയിൽ ലാൽ ജോസ്, എം. ആർ. രാജകൃഷ്ണൻ എന്നിവർ സംസാരിക്കും. രാത്രി 7:30 മണിക്ക് നരസിംഹ ചൈതന്യയുടെ ഫ്യൂഷൻ ഡാൻസും ഉണ്ടായിരിക്കും. 200 ഓളം പുസ്തക പ്രസാധകരും, മറ്റ് സ്റ്റാളുകളും അടക്കമുള്ള പുസ്തകോത്സവം എറണാകുളത്തപ്പൻ മൈതാനത്ത് നവംബർ 10 ന് അവസാനിക്കും.
Photo Courtesy - Google







