NEWS
സ്വാമി ഭദ്രാനന്ദ് അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷൻ
03/05/2025 05:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിൻ്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക്, വാർഡ് ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കാനുള്ള ചുമതലയും സ്വാമി ഭദ്രാനന്ദിന് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനുള്ള അധികാരവും സ്വാമി ഭദ്രാനന്ദിന് നൽകിയിട്ടുണ്ട്.
ബിജെപിയുടെ തുടക്കമായ ജനസംഘത്തിൻ്റെയും സംഘപരിവാർ സംഘടനകളുടെയും പിറവി അഖിൽ ഭാരത് ഹിന്ദു മഹാസഭയിൽ നിന്നായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








