07:53am 13 November 2026
NEWS
കേരളത്തിലെ ഹൈന്ദവ സമൂഹം ഐക്യത്തിന്റെ പാതയില്‍ സ്വാമി അയ്യപ്പദാസ്
26/02/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ ഹൈന്ദവ സമൂഹം ഐക്യത്തിന്റെ പാതയില്‍  സ്വാമി അയ്യപ്പദാസ്
HIGHLIGHTS

കനകധാര യാഗ സംഗമത്തിന് കൊച്ചിയിലെത്തിയ സ്വാമി അയ്യപ്പദാസിന് പൂര്‍ണ്ണ കുംഭം നല്‍കി  കേരള സ്‌റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിക്കുന്നു. ടി. ആര്‍ ദേവന്‍, ആര്‍. ഗിരീഷ്, പി. ബി മുകുന്ദന്‍, കെ. പി ശിവദാസ് ,ശങ്കരവാഹിനി കോഡിനേറ്റർ സുകുമാരി മാരാത്ത് എന്നിവര്‍ സമീപം

കൊച്ചി: പലതരം കാരണങ്ങള്‍ കൊണ്ട് ഭിന്ന ചേരികളില്‍ ശിഥിലമായി കിടന്ന  കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഐക്യത്തിന്റെ പാതയില്‍ ശക്തി ആര്‍ജ്ജിക്കുകയാണെന്ന് സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശ്രീ ശങ്കര ജയന്തിയോട് അനുബന്ധിച്ച് കേരള സ്‌റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടക്കുന്ന കനകധാരാ മഹാ യാഗത്തിന്റെ യാഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍. സാമുദായിക അന്തരം, ആചാരാനുഷ്ഠാനങ്ങള്‍, വൈവിധ്യമായ ജീവിത സമ്പ്രദായങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തുടങ്ങി ചേര്‍ത്തുവെക്കപ്പെടാന്‍ ആകാതെ മുന്നോട്ടു പോയിരുന്ന ഹൈന്ദവ സമൂഹത്തെ സംഘടിത മത വിഭാഗങ്ങളും നിരീശ്വരവാദികളും ഒരുവശത്ത്  അധിക്ഷേപിച്ചപ്പോള്‍ രാഷ്ട്രീയക്കാര്‍ ഹിന്ദുവിന്റെ ഐക്യമില്ലായ്മ മുതലെടുത്ത് വോട്ട് ചെയ്യാന്‍ മാത്രമുള്ള ഉപകരണങ്ങള്‍ ആക്കി  മാറ്റാനും ശ്രമിച്ചു. എന്നാല്‍ ഇന്ന്  കേരളത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നുള്ളതാണ് സമീപകാല സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. ഈ ഉണര്‍വിന്  കരുത്ത് പകര്‍ന്നതില്‍ കേരളത്തിലെ സന്യാസി സമൂഹം വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദേവസ്വം ബോര്‍ഡ് സെക്രട്ടറി ടി ആര്‍ ദേവന്‍ അധ്യക്ഷത വഹിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ കെ പി ശിവദാസ് അമര പ്രഭു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി വി മുകുന്ദകുമാര്‍ സുകുമാരി മാരാത്ത് മട്ടലില്‍ ദേവസ്വം ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സ്വാമിയെ  ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഭക്തജനങ്ങളും പൂര്‍ണ്ണ കുംഭം  നല്‍കിയാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. വി സാബു ഗൗഡ സാരസ്വത സേവാ സംഘം പ്രസിഡന്റ് കെ രവീന്ദ്രനാഥ്,യാഗ സമിതി നെട്ടൂര്‍ മേഖലാ പ്രസിഡന്റ്് പുത്ര സാഗര്‍ എന്നിവര്‍ സ്വീകരണത്തിനും ട്രസ്റ്റ് ഭാരവാഹികളായ ആര്‍ ഗിരീഷ്. കെ ബി മുരുകന്‍. രതീഷ് ഹരിഹരന്‍.  പ്രസന്ന വാസുദേവന്‍. മിനി ആര്‍ നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img