07:43pm 17 September 2026
NEWS
സ്വച്ഛതാ ഹി സേവ 2026 ജില്ലാതല ലോഗോ പ്രകാശനം നിർവഹിച്ചു
17/09/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വച്ഛതാ ഹി സേവ 2026 ജില്ലാ തല ലോഗോ പ്രകാശനം നിർവഹിച്ചു
HIGHLIGHTS

സ്വച്ഛ്താ ഹി സേവ 2026 കാമ്പയിൻ്റെ ജില്ലാതല ലോഗോ പ്രകാശനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു

ക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സ്വച്ഛതാ ഹി സേവ 2026' കാമ്പയിന്റെ  ജില്ലാതല ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.ശുചിത്വം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക, മാലിന്യസംസ്കരണത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക, ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കലും ശാസ്ത്രീയമായ മാലിന്യ പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.കാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നാല് തരത്തിലുള്ള മാലിന്യം വേർതിരിക്കൽ (4-Way Waste Segregation), പൊതുസ്ഥലങ്ങളുടെ ശുചീകരണം,  സീറോ വേസ്റ്റ് പരിപാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ക്ലീൻ ഡ്രൈവ്, വേസ്റ്റ് ടു ആർട്, ഹരിതകർമ്മസേനയ്ക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ആരോഗ്യ-സുരക്ഷാ പ്രവർത്തനങ്ങൾ, ശ്രമദാൻ തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും.കാമ്പയിനിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുജനങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. 'ശുചിത്വം നമ്മുടെ ഉത്തരവാദിത്വം – മാലിന്യമുക്ത എറണാകുളത്തിനായി ഒരുമിച്ച്' എന്ന സന്ദേശവുമായി ജില്ലയിലെ വിവിധ മേഖലകളിൽ കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഡോ. സുമി ചെറിയാൻ, എൽ എസ് ജി ഡി  അസിസ്റ്റന്റ് ഡയറക്ടർ  കെ.എ അബ്ദുൽ ഗഫൂർ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img