12:33pm 13 November 2026
NEWS
സ്വച്ഛതാ ഹി സേവ 2025 ചൂർണിക്കര പഞ്ചായത്തിൽ കൊച്ചി മെട്രോ ശുചിത്വ പ്രവർത്തനം നടത്തി
30/09/2025  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വച്ഛതാ ഹി സേവ 2025  ചൂർണിക്കര പഞ്ചായത്തിൽ കൊച്ചി മെട്രോ ശുചിത്വ പ്രവർത്തനം നടത്തി
HIGHLIGHTS

സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി കൊച്ചി മെട്രോയിലെ ജീവനക്കാർ ശുചിത്വ പ്രവർത്തനം നടത്തുന്നു

കൊച്ചി : രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ 2025 ക്യാമ്പെയിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ചൂർണിക്കര പഞ്ചായത്തിൽ പ്രത്യേക ശുചിത്വ പ്രവർത്തനം നടത്തി.

സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്കരണത്തിലും ശുചിത്വ ശീലങ്ങളിലും ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം. 150 ഓളം ജീവനക്കാർ  ശുചീകരണ ജോലികളിൽ പങ്കെടുത്തു.

കൊച്ചി മെട്രോ  മാനേജിംഗ് ഡയറക്ടർ ലോക്നാഥ ബെഹ്റ, ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ , ചീഫ് ജനറൽ മാനേജർ (ഓ&എം) എ മണികണ്ഠൻ, ജനറൽ മാനേജർമാർ, മറ്റു ഉദ്യോഗസ്ഥർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img