
കൊച്ചി - ഇഷയെന്ന കൊച്ചു മിടുക്കി ഭാരത മാതാവിന്റെ വേഷം ധരിച്ച് മുന്നിലും പിന്നിൽ ത്രിവർണ്ണപതാകയുമേന്തി ഭാരത മാതാവിന് ജയ് വിളിച്ചും ദേശഭക്തിഗാനങ്ങൾ ആലപിച്ചും കുട്ടികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ അണിനിരന്ന് പൈതൃക നഗരങ്ങളായ ഫോർട്ട് കൊച്ചി യെയും മട്ടാഞ്ചേരിയെയും ബന്ധപ്പെടുത്തി അമരാവതിയിൽ നിന്നും ആരംഭിച്ച് ആനവാതിലിൽ സമാപിച്ച സ്വാഭിമാൻ തിരംഗയാത്ര അക്ഷരാർത്ഥത്തിൽ പൈതൃക നഗരികളെ ആവേശത്തിലാഴ്ത്തി.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാഭിമാന ത്രിവർണ പതാകയാത്ര സംഘടിപ്പിച്ചത്.
രാജ്യസഭാ അംഗവും ബിജെപി ഗോവ മുൻസംസ്ഥാന പ്രസിഡണ്ടുമായ സദാനന്ദ ഷേട്ട് താനേ വാഡ സ്വാഭിമാൻ യാത്ര ഉദ്ഘാടനം ചെയ്തു.
ബി ജെ പി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ.കെ എസ് ഷൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രഭാരി അഡ്വ. ബി. രാധാകൃഷ്ണ മേനോൻ,
സംസ്ഥാന വക്താക്കളായ അഡ്വ.ടി പി സിന്ധുമോൾ, അഡ്വ. പിആർ ശിവശങ്കരൻ,
വ്യാപാരി സെൽ സംസ്ഥാന കൺവീനർ പി.വി.
അതികായൻ, മട്ടാഞ്ചേരി മണ്ഡലം പ്രസിഡണ്ട്ര ഘുറാം ജെ പൈ
മേഖല സെക്രട്ടറിമാരായ എൻ.എസ് സുമേഷ്,
സി.നന്ദകുമാർ
മേഖലാ വൈസ് പ്രസിഡൻറ്
രാജേഷ് കെ എസ് സംസ്ഥാന സമിതി അംഗങ്ങളായ വി.കെ സുദേവൻ ,
പത്മജ എസ് മേനോൻ,
ജില്ലാ ജന. സെക്രട്ടറിമാരായ
ശ്രീക്കുട്ടൻ തുണ്ടത്തിൽ,
അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എൻ എം രവി, എൻ എൽ ജെയിംസ്, കെ.കെ. വേലായുധൻ,
മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി
സ്മിത മേനോൻ,
ജില്ലാ സെക്രട്ടറിമാരായ
ടി.പദ്മകുമാരി
സൗഷ ലാലു,
ബീനകുമാരി,
ശിവകുമാർ കമ്മത്ത് ,
മീഡിയ സെൽ ജില്ലാ കൺവീനർ നവീൻ ശിവൻ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ഉണ്ണി കെ എസ് , സംസ്ഥാന കൗൺസിൽ അംഗം
എസ് ആർ ബിജു,
മണ്ഡലം അധ്യക്ഷന്മാരായ
അഡ്വ രൂപേഷ് ,
അഡ്വ മഞ്ജു, മഹിളാ മോർച്ച നേതാക്കളായ റാണി ഷൈൻ, സുധ വിമോദ് എന്നിവർ തിരംഗയാത്രക്ക് നേതൃത്വം നൽകി.
Photo Courtesy - Google








