05:09pm 09 May 2026
NEWS
പശ്ചിമ ബം​ഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരമേറ്റു
09/05/2026  12:00 PM IST
nila
പശ്ചിമ ബം​ഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരമേറ്റു

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതി‍ജ്ഞ ചെയ്തത്. നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.

വലിയ ആരവത്തോടെയാണ് ബം​ഗാൾ ജനത സുവേന്ദുവിനെ വരവേറ്റത്. ലക്ഷക്കണക്കിന് ആളുകളാണ് ബ്രി​ഗേഡ് ​ഗ്രൗണ്ടിൽ അണിനിരന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img