12:19pm 13 November 2026
NEWS
കേന്ദ്ര ബജറ്റില്‍ സുസ്ഥിര വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും കൈകോര്‍ക്കുന്നു- ആശിഷ്‌കുമാര്‍ ചൗഹാന്‍
03/02/2026  03:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര ബജറ്റില്‍ സുസ്ഥിര വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും കൈകോര്‍ക്കുന്നു- ആശിഷ്‌കുമാര്‍ ചൗഹാന്‍

 

കൊച്ചി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 2026-27ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സുസ്ഥിരമായ വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അടിവരയിടുന്നതായി നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു. 

രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പി.യുടെ 4.4 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറയ്ക്കാനും, കടബാധ്യത-ജി.ഡി.പി അനുപാതം 56.1 ശതമാനത്തില്‍ നിന്ന് 55.6 ശതമാനമായി കുറയ്ക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നു. 2031 സാമ്പത്തിക വര്‍ഷത്തോടെ കടബാധ്യത 50 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള കൃത്യമായ ഏകീകരണ പാതയിലാണ് രാജ്യം ഇപ്പോള്‍ നീങ്ങുന്നത്. ഇത് ആഗോള നിക്ഷേപകര്‍ക്കും വിപണിക്കും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് വലിയ ഉറപ്പ് നല്‍കുന്നവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഗിഫ്റ്റ് സിറ്റിയിലെ ആദായനികുതി ഇളവ് കാലാവധി 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. മുനിസിപ്പല്‍ ബോണ്ടുകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നഗര വികസനത്തിനായുള്ള സാമ്പത്തിക സ്രോതസ്സുകള്‍ വിപുലീകരിക്കാനും വിദേശ വിനിമയ മേഖലയിലെ പരിഷ്‌കാരങ്ങളിലൂടെ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പ്രവാസി ഭാരതീയര്‍ക്ക് (എന്‍.ആര്‍.ഐ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവാദം നല്‍കിയതിലൂടെ പ്രവാസികളുടെ ദീര്‍ഘകാല നിക്ഷേപം രാജ്യത്തേക്ക് ഒഴുകാന്‍ വഴിയൊരുക്കുമെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img