12:54pm 12 November 2026
NEWS
സുസ്ഥിരതയും നവീകരണവും: ഖത്തറിന്റെ ഗതാഗതമേഖല പുതിയ ഉയരങ്ങളിൽ
31/12/2025  11:31 AM IST
nila
സുസ്ഥിരതയും നവീകരണവും: ഖത്തറിന്റെ ഗതാഗതമേഖല പുതിയ ഉയരങ്ങളിൽ

ദോഹ:ഖത്തർ നാഷണൽ വിഷൻ 2030-നെ അടിസ്ഥാനമാക്കി സുസ്ഥിരതയും നവീകരണവും മുൻനിർത്തി ഖത്തർ ഗതാഗതമേഖലയിൽ വൻ മുന്നേറ്റംകൈവരിക്കുന്നതായി ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു. റോഡ്, റെയിൽ, പൊതു ഗതാഗതം, കടൽ ഗതാഗതം എന്നിവയെ ഏകോപിപ്പിച്ച സമഗ്രവും സ്മാർട്ടുമായ ഗതാഗത സംവിധാനമാണ് രാജ്യത്ത് വികസിപ്പിക്കുന്നത്.
MoT സ്ട്രാറ്റജി 2025–2030 പ്രകാരം 42 പദ്ധതികളിലായി 125 പ്രോജക്ടുകൾ നടപ്പാക്കും. ഇതിൽ 40 ശതമാനം വരെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും വിശ്വാസ്യതയുമുള്ള പൊതു ഗതാഗത സേവനങ്ങൾ ഉറപ്പാക്കാൻ 17 ഗുണനിലവാര പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭൂഗതാഗത–കടൽഗതാഗത മേഖലകളിൽ ഈ വർഷംആയിരക്കണക്കിന് ഇടപാടുകൾ പൂർത്തിയാക്കിയതോടെ ലോജിസ്റ്റിക് കാര്യക്ഷമതയിൽ ഖത്തർ ആഗോളനിലവാരത്തിലേക്ക് ഉയർന്നതായി വിലയിരുത്തപ്പെടുന്നു. ഡിജിറ്റൽപരിവർത്തനത്തിന്റെ ഭാഗമായി ‘ദാർബ്’ മൊബൈൽ ആപ്പ്പുറത്തിറക്കിയതോടെ സേവനങ്ങൾ കൂടുതൽ ലളിതമായി.
അതിനിടെ, ഖത്തറും സൗദി അറേബ്യയും തമ്മിൽ ഹൈസ്പീഡ് ഇലക്ട്രിക് റെയിൽ പദ്ധതിയും പ്രഖ്യാപിച്ചു. ദോഹ–റിയാദ് ബന്ധിപ്പിക്കുന്ന 785 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാത, ഗൾഫ് മേഖലയിൽ ഗതാഗതസഹകരണത്തിന് പുതിയ ദിശ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img