09:47pm 09 November 2026
NEWS
തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം
15/06/2025  01:23 PM IST
nila
തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. തിരുവനന്തപുരം പനച്ചമൂട്ടിലാണ് സംഭവം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് കസ്റ്റഡിയിൽ‌ എടുത്തു. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു.

വിനോദിൻറെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img