10:25am 12 November 2026
NEWS
മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിലായി
18/12/2025  09:45 PM IST
nila
 മുക്കു പണ്ടം പണയം വെച്ച്  ലക്ഷങ്ങൾ  തട്ടിയെടുത്ത പ്രതികൾ പിടിയിലായി

ചെങ്ങന്നൂർ: മുക്കു പണ്ടം പണയം വെച്ച്  ലക്ഷങ്ങൾ  തട്ടിയെടുത്ത പ്രതികൾ പിടിയിലായി.
തിരുവല്ല ദർശനയിൽ സ്റ്റോയി വർഗീസ് ( 35 ), വൈക്കം തലയാഴം , മനക്കച്ചിറയിൽ ബിജു എം എസ്  ( 41 )എന്നിവരാണ് അറസ്റ്റിൽ ആയത്. ചെങ്ങന്നൂർ പോലീസ് ആണ് പ്രതികൾ ഇരുവരേയും പിടികൂടിയത്.
 ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന ആർ പി ഫിനാൻസ് ഉടമ രാജൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്ക്പണ്ടം  പണയം വെച്ച് പണം തട്ടിയെടുത്ത പ്രതികളെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ ദിവസങ്ങളിൽ 18, 16   ഗ്രാം തൂക്കം വരുന്ന 916 എന്നും മറ്റും വ്യാജമായി പതിപ്പിച്ചിട്ടുള്ള  മാലകൾ പണയം വെച്ച് 260,000 രൂപ പ്രതികൾ പറ്റിച്ചെടുക്കുകയും വീതം വെയ്ക്കുകയും ചെയ്തത്.
 ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ  ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയിൽ നിന്നുമാണ് പിടികൂടിയത്.
 കേസിലെ ഒന്നാം പ്രതിയായ സ്റ്റോയി വർഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ്. ബിജു മുൻപും സമാന രീതിയിലുള്ള കേസിലെ പ്രതിയാണ്.. ഇരുവരും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്.
ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ സി വിപിൻ,
എസ് ഐ
നന്ദു എസ്.നായർ, മധുകുമാർ എം.ടി. എ എസ് ഐ മാരായ വിനോദ് കുമാർ, ഹരികുമാർ, സി പി ഓ മാരായ സഞ്ചു, വിബിൻകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.