03:00pm 26 July 2026
NEWS
ഒന്നരക്കിലോയിൽ അധികം സ്വർണം അടങ്ങിയ ബാഗ് വിദഗ്ദ്ധമായി മോഷ്ടിച്ച പ്രതികളെ പിടികൂടി
12/06/2026  09:17 PM IST
NILA
ഒന്നരക്കിലോയിൽ അധികം സ്വർണം അടങ്ങിയ ബാഗ് വിദഗ്ദ്ധമായി മോഷ്ടിച്ച പ്രതികളെ പിടികൂടി

ചെങ്ങന്നൂർ: കുപ്രസിദ്ധ ഗുണ്ട സംഘങ്ങൾ   തിരുവനന്തപുരത്തിന് സമീപം കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ  ഗുരുവായൂർ-ചെന്നൈ  എക്സ്പ്രസിൽനിന്ന് ഒന്നരക്കിലോയിൽ  അധികം സ്വർണം (ഏകദേശം 2.5 കോടി രുപ) അടങ്ങിയ ബാഗ്
വിദഗ്ദ്ധമായി മോഷ്ടിച്ച  8 പ്രതികളെ    ആർ പി എഫ്
 ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും,
തമിഴ്നാട് ഗവൺമെൻറ് റെയിൽവേ പോലീസും ചേർന്ന് 
സാഹസികമായി പിടികൂടി.
കഴിഞ്ഞമാസം 15ന്  രാത്രി തൃശ്ശൂരിൽ നിന്ന് ചെന്നൈയ്ക്ക് പോയ ഗുരുവായൂർ എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറൽ കോച്ചിൽ  കുഴിത്തുറയിൽ  വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെൽവേലി ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടുപോയ ഒന്നര കിലോ  സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗാണ്  പ്രതികൾ മോഷ്ടിച്ചത്.. കുഴിത്തുറയിൽ ഇറങ്ങി രക്ഷപെട്ട പ്രതികൾ മുൻതീരുമാനിച്ച പ്രകാരം വീണ്ടും തൃശ്ശൂരിൽ ഒത്തുകൂടുകയും സ്വർണ്ണാഭരണങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസക്കാലമായി  രാപ്പകൽ വ്യത്യാസമില്ലാതെ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ്  പ്രതികളെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരിലും കുഴിത്തറയിലുമുള്ള ഏകദേശം 500 ൽ അധികം സി സി ടി
 ദൃശ്യങ്ങൾ പരിശോധനയ്ക്കായി സമാഹരിച്ചിരുന്നു. പ്രതികൾക്ക് തൃശ്ശൂർ ജില്ലയിലെ അനേക കൊലക്കേസ്, പിടിച്ചുപറി, സംഘം ചേർന്നുള്ളമർദ്ദനം, കഞ്ചാവ്കടത്തൽ മുതലായ അനേക കേസുകൾ ഉള്ളവരാണ്. ഇവരിൽ മൂന്നുപേർ കാപ്പാക്കേസ് പ്രതികളുമാണ്.. 
സ്വർണ്ണവുമായി തിരുനെൽവേലിയിലേക്ക് പോകുന്ന ആളിൻ്റെ പൂർണ്ണവിവരവും, ഫോട്ടോയും പ്രതികളായ  ഗുണ്ടകൾക്ക് കൈമാറിയ ത്രിശൂർ കമ്പനിപ്പടി സ്വദേശി റാഫേൽ ഒളിവിലാണ്.. തിരുനെൽവേലിയിൽ ജൂവലറികൾക്ക് ആവശ്യമായ സ്വർണാഭരണങ്ങൾ പണിത് തയ്യാറാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് പ്രതികൾ മോഷ്ടിച്ച് 
 രക്ഷപ്പെട്ടത്. അന്നേദിവസം രാവിലെ മുതൽ കുഴിത്തുറ ഭാഗത്തുള്ള മുഴുവൻ സി സി ടി വികളും   പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം തൃശൂർ ഭാഗത്തേക്ക് മാറ്റുകയായിരുന്നു..കൈക്കലാക്കിയ സ്വർണം ഗുണ്ടാ സംഘത്തിൻ്റെ  നേതാവ് കണ്ണമ്പത്തൂർ രഞ്ജിത്തിന്റെ കൈവശം എത്തിക്കുകയും ഉടൻ തന്നെ ഉരുക്കി ബാറുകൾ ആക്കി പ്രതികൾ കേരളം വിട്ട് ബാംഗ്ലൂർ, അട്ടപ്പാടി, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഒളിവിൽപ്പോവുകയു ചെയ്തു.. 
തൃശൂരിലേയും, കുഴിത്തുറയിലേയും ടവർ ഡമ്പുകൾ പരിശോധിക്കുകയും, സംശയിക്കുന്ന പ്രതികളുടെ മൊബൈൽ ലൊക്കേഷൻ പരിശോധിക്കുകയും  സൈബർ സെല്ലിന്റെ  പ്രത്യേക സഹായത്തോടെ  പ്രതികളുടെ ഒളിത്താവളം കണ്ടു പിടിക്കുകയും അവിടെ നിന്നാണ്
ഇവരെ പിടി കൂടിയത്.
 മേഷണത്തിനായി മാത്രം അനേക സിം കാർഡുകൾ പ്രതികളുടെ ബന്ധുക്കളുടെ പേരിൽ വാങ്ങുകയും അതുപയോഗിച്ച്  മോഷണസമയംവരെ സംസാരിക്കുകയും അതിനു ശേഷം മൊബൈലും, സിം കാർഡുകളും സംഘത്തലവൻ രഞ്ജിത്ത് മറ്റുള്ള പ്രതികളിൽ നിന്ന് വാങ്ങി അന്നേ ദിവസം ശശിപ്പിക്കുകയും ചെയ്തിരുന്നു.. അതിനാൽ ആദ്യം അന്വേഷണം അല്പം വഴിമുട്ടുകയും ചെയ്തിരുന്നു.എന്നാൽ തന്ത്രപരമായ മറ്റ് നീക്കങ്ങളിലൂടെ പ്രതികളെ വരുതിയിലാക്കാൻ ആർ പി എഫി
ന് കഴിഞ്ഞു. തൃശ്ശൂർ സ്വദേശികളായ കണ്ണമ്പത്തൂർ രഞ്ജിത്ത്, അബു താഹിർ, ഗോപകുമാർ, ഷറഫുദ്ദീൻ, സിദ്ധിഖ്,സുജിത്ത്, റാഫേൽ, ഡോളി, വിപിൻ എന്നിവരാണ് പ്രതികൾ.. ഇതിൽ ഗോപകുമാർ തൃശ്ശൂരിലെ ഹണിട്രാപ്പ് കേസ്സിലും പ്രതിയാണ്.. ഇവരിൽ നിന്ന് മോഷണം പോയ സ്വർണ്ണവും, ഏകദേശം 50 ലക്ഷം രൂപയും, മോഷണത്തിനായി ഉപയോഗിച്ച 2 കാറുകളടക്കം  മറ്റ് വാഹനങ്ങളും പിടിച്ചെടുത്തു..
ആർ പി എഫ്
 തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി  ഷകമ്മീഷണർ 
മുഹമ്മദ് ഹനീഫിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ  ഇൻസ്പെക്ടർമാരായ ഏ ജെ
ജിപിൻ, ബി എൽ
ബിനുകുമാർ, സെൽവി, ക്രൈം ഇൻ്റലിജൻസ് ഉദ്ധ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, അണ്ണാദുരൈ, കാർത്തിക്, സിജോ സേവ്യർ, വിജയകുമാർ, കെ എൻ
ഷിജു, ശ്രീജിത്ത്, സെൽവ ഗണേഷ്‌, വീരവേൽ,ജോസ്, വിപിൻ,അജീഷ്. ഷിജു പി , ബൈജു, വിജീഷ്,അനീഷ് തോമസ് ,മനോജ്, നിഖിൽ എന്നിവരുടെ സംഘമാണ് പ്രതികളെ  കുടുക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.