
ദോഹ:ആപ്പിളിന്റെ പുത്തൻ സാങ്കേതിക വിസ്മയമായ ഐഫോൺ 18 പ്രോയുടെയും ഫോൾഡർ ഫോണായ ഐഫോൺ ഡ്യുവോയുടെയും
മുൻകൂർ ബുക്കിംഗ് തിയതികൾ ഖത്തറിലെ മുൻനിര ടെലികോം സേവനദാതാക്കളായ ഉരീദുവും വോഡഫോണും പ്രഖ്യാപിച്ചു.ഉരീദു, വോഡഫോൺ ഖത്തർ ഉപഭോക്താക്കൾക്ക് വരും ശനിയാഴ്ച (സെപ്റ്റംബർ 12) വൈകുന്നേരം 3 മണി മുതൽ ഈ മോഡലുകൾ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്.ഐഫോൺ ഡ്യുവോമോഡലിനായുള്ള മുൻകൂർ ബുക്കിംഗ് ഒക്ടോബർ 16 വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്ന് വോഡഫോൺ അറിയിച്ചു.
"സർപ്രൈസ് ആൻഡ് ഷൈൻ" (Surprise and Shine) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഗോള ചടങ്ങിലാണ് ആപ്പിൾ തങ്ങളുടെ പുത്തൻ സാങ്കേതിക വിസ്മയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ആപ്പിളിന്റെ ചരിത്രത്തിലാദ്യമായി പുറത്തിറങ്ങുന്ന ഫോൾഡബിൾ ഫോൺ എന്ന സവിശേഷതയോടെയാണ് 'ഐഫോൺ ഡ്യുവോ' വിപണിയിലെത്തുന്നത്.
പുതിയ സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് അത്യാധുനിക സാങ്കേതികവിദ്യ ഏറ്റവും വേഗത്തിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.











