
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ 'റെട്രോ' എന്ന ചിത്രം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന തന്റെ 45-ാമത്തെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിനു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് എപ്പോൾ തുടങ്ങും എന്നത് കുറിച്ചു കൃത്യമായ വിവരങ്ങളൊന്നും ഇല്ല. ഈ സാഹചര്യത്തിലാണ് സൂര്യ അടുത്ത് അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രം കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് തെലുങ്കിൽ 'വാത്തി', 'ലക്കി ഭാസ്‌കർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ കരാറിൽ ഒപ്പിട്ടുവെന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തുതന്നെ തുടങ്ങുമെന്നും എന്നുള്ളതാണ് ആ വാർത്ത. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്ക് സിനിമയിലെ വമ്പൻ ബാനറുകളിലൊന്നായ സിതാര എന്റർടൈൻമെന്റാണത്രെ! സൂര്യയുടെ 46-ാമത്തെ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം ഇന്ത്യയിലെ ആദ്യത്തെ എഞ്ചിൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഒരു കഥയാണെന്നും പറയപ്പെടുന്നുണ്ട്. 'വാത്തി', 'ലക്കി ഭാസ്‌കർ' എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജി.വി. പ്രകാശ് തന്നെയാണത്രെ ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. ജി.വി.പ്രകാശും, വെങ്കി അറ്റ്ലൂരിയും ചേർന്ന് ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജോലികൾ തുടങ്ങി എന്നുള്ള റിപ്പോർട്ടും ഉണ്ട്. അതിനാൽ ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ! .
Photo Courtesy - Google











