12:37am 25 September 2026
NEWS
സൂര്യ, വെട്രിമാരൻ കൂട്ടുകെട്ടിലുള്ള 'വാടിവാസ'ലിന് തുടക്കം കുറിച്ചു...
07/03/2025  04:44 PM IST
സൂര്യ, വെട്രിമാരൻ കൂട്ടുകെട്ടിലുള്ള വാടിവാസലിന് തുടക്കം കുറിച്ചു...

വെട്രിമാരൻ, സൂര്യ കൂട്ടുകെട്ടിൽ  മൂന്ന് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച്, ഇനിയും ചിത്രീകരണം തുടങ്ങാത്ത ചിത്രമാണ് 'വാടിവാസൽ'.  സി.എസ്.ചെല്ലപ്പയുടെ 'വാടിവാസൽ'  എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഈ ചിത്രത്തിനായി സൂര്യ കാളകൾക്കൊപ്പം പരിശീലനവും നേടിയിരുന്നു. എന്നാൽ വെട്രിമാരൻ 'വിടുതലൈ' എന്ന ചിത്രം സംവിധാനം ചെയ്യാൻ പോയതിനെ തുടർന്ന് 'വാടിവാസൽ'. ചിത്രീകരണം തുടങ്ങാൻ വൈകി.ഈ സാഹചര്യത്തിലാണ് ചിത്രത്തിന് തുടക്കം കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിന് ജി.വി.പ്രകാശാണ് സംഗീതം ഒരുക്കുന്നത്.  അദ്ദേഹമാണ് 'വാടിവാസൽ' ചിത്രത്തിൻ്റെ സംഗീത ജോലികൾ ആരംഭിച്ചതായി തന്റെ കൂടെ സംവിധായകൻ വെട്രിമാരനും ഉള്ള ഒരു ഫോട്ടോ ഷെയർ ചെയ്തു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിനാൽ സിനിമാ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വാടിവാസൽ' ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.സൂര്യ നായകനാകുന്ന 'റെട്രോ' എന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. അതിന് ശേഷം ആർ.ജെ.ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സൂര്യ-45' എന്ന ചിത്രം റിലീസാകും. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതും സൂര്യ 'വാടിവാസൽ' ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ'യെപോലെ തന്നെ  'വാടിവാസ'ലും രണ്ടു ഭാഗങ്ങളായി പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.