07:29am 10 November 2026
NEWS
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ മുടക്കം: നാലംഗ സമിതി അന്വേഷിക്കും
30/06/2025  08:26 AM IST
സുരേഷ് വണ്ടന്നൂർ
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ മുടക്കം: നാലംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള നടപടി.

ആവശ്യമായ ഉപകരണങ്ങൾ നാളെ ലഭ്യമാക്കാം എന്ന് ആശുപത്രി വികസന സൊസൈറ്റി ഡോ. ഹാരിസിന് ഉറപ്പുനൽകി. ഒരു വർഷം മുമ്പുതന്നെ ഈ വിഷയങ്ങൾ മന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തി. താൻ സത്യസന്ധനാണെന്നും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഡോ. ഹാരിസ് സത്യസന്ധനാണെന്ന് സമ്മതിക്കുകയും, അദ്ദേഹമുയർത്തിയ വിഷയങ്ങളെല്ലാം അന്വേഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവരുൾപ്പെട്ടതാണ് അന്വേഷണ സമിതി. എത്ര ശസ്ത്രക്രിയകൾ മുടങ്ങി, യഥാസമയം ഉപകരണങ്ങൾ വാങ്ങാതിരുന്നതിന്റെ കാരണം, ഡോ. ഹാരിസ് ചുമതലയേറ്റ ശേഷം ശസ്ത്രക്രിയകളുടെ എണ്ണത്തിലുണ്ടായ മാറ്റം എന്നിവ സമിതി അന്വേഷിക്കും. നിലവിൽ ഓഗസ്റ്റ് വരെ ശസ്ത്രക്രിയകൾക്ക് കാത്തിരിപ്പ് വേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img