04:56am 11 November 2026
NEWS
സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി
13/08/2025  01:19 PM IST
nila
സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. കന്യാസ്ത്രീകൾ ഛത്തീസ്ഗഢിൽ അറസ്റ്റിലായ സമയത്ത് സുരേഷ് ​ഗോപി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തൃശ്ശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചും സുരേഷ് ​ഗോപി വിവാദത്തിലാണ്. ഇതിനിടെയാണ് ഇന്നു രാവിലെ തൃശ്ശൂരിലെത്തിയ സുരേഷ് ​ഗോപി പിന്നീട് കോതമം​ഗലത്തെത്തി സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചത്.  

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരേ സഭാനേതാക്കളിൽനിന്നടക്കം വലിയ വിമർശനമുണ്ടായിരുന്നു. വിഷയത്തിൽ സുരേഷ് ഗോപി മൗനം പാലിച്ചതിൽ സഭാനേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികൾക്കും നീരസമുണ്ടായിരുന്നു. ഇതിനിടെ സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശ്ശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിൽ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img