09:11am 10 November 2026
NEWS
തൃശ്ശൂർ പൂരം കലക്കലിൽ സുരേഷ് ​ഗോപിയുടെ മൊഴിയെടുത്തത് അതീവരഹസ്യമായി
07/07/2025  01:45 PM IST
nila
തൃശ്ശൂർ പൂരം കലക്കലിൽ സുരേഷ് ​ഗോപിയുടെ മൊഴിയെടുത്തത് അതീവരഹസ്യമായി

തൃശ്ശൂർ പൂരം കലക്കലിൽ അതീവരഹസ്യമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്.  തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ്  എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ സുരേഷ് ​ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലപ്പെട്ട സംഭവം ബിജെപി പ്രവർത്തകരാണ് അറിയിച്ചതെന്ന് സുരേഷ് ​ഗോപി അന്വേഷണ സംഘത്തിന് മൊഴിനൽകി. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന പരാതിയിലാണ് സുരേഷ് ​ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. 

പൂരന​ഗരിയിലേക്ക് ആംബുലൻസിൽ വന്നതിന് സുരേഷ് ​ഗോപിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ, മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നായിരുന്നു കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 34 വകുപ്പുകൾ, മോട്ടർ വാഹന നിയമത്തിലെ 179, 184, 188, 192 വകുപ്പുകൾ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img