08:55pm 23 October 2026
NEWS
സുരേഷ് ഗോപി പഴയ പരിപാടിയുമായി വീണ്ടും രംഗത്ത്; ‘എസ്ജി കോഫി ടൈംസ്’ മടങ്ങിവരുന്നു
26/10/2025  06:16 AM IST
nila
സുരേഷ് ഗോപി പഴയ പരിപാടിയുമായി വീണ്ടും രംഗത്ത്; ‘എസ്ജി കോഫി ടൈംസ്’ മടങ്ങിവരുന്നു

തൃശൂർ: കലുങ്ക് സംവാദത്തിന് പകരം സുരേഷ് ഗോപി വീണ്ടും തന്റെ പഴയ ജനസമ്പർക്ക പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. താരം തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കലുങ്ക് സംവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരിച്ചടിയായി എന്ന വിമർശനങ്ങൾ ബിജെപിക്കുള്ളിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വലിയ സ്വീകാര്യത നേടിയ ഈ പരിപാടിയെ, പുതുക്കിയ രൂപത്തിൽ വീണ്ടും മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ജനങ്ങളുമായി നേരിട്ട് ഇടപെടുകയും, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും, പരിഹാര മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. തൃശൂരിനെ കേന്ദ്രീകരിച്ചായിരിക്കും പരിപാടി നടക്കുക, അതിനാൽ തൃശൂരിനു പുറത്തേക്ക് വ്യാപിപ്പിക്കാൻ സാധ്യത കുറവാണ്.

സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 

“എസ്ജി കോഫി ടൈംസ് മടങ്ങിവരുന്നു. ആശയങ്ങൾ പാകം ചെയ്യുന്ന, മനസ്സുകൾ ഒന്നാകുന്ന, നമുക്കെല്ലാം പ്രിയപ്പെട്ട തൃശൂരിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്ന ഒരിടം. വീണ്ടും ഒന്നിച്ചു കൂടാം – ചിന്തകളും പ്രതീക്ഷകളും പങ്കുവയ്ക്കാൻ. തൃശൂരിന്റെ വികസനം മാത്രം ലക്ഷ്യമാക്കി.”

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img