03:49am 20 April 2026
NEWS
വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി സുരേഷ് ഗോപി എംപി.
11/08/2025  06:15 PM IST
സണ്ണി ലുക്കോസ്
വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി സുരേഷ് ഗോപി എംപി.

പാർലമെന്റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി. പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചർച്ചയെന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതെന്നാണ് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നത്. തൃശൂർ എംപിയെ കാണാനില്ലെന്ന ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയില്ലെങ്കിലും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img