05:51am 11 November 2026
NEWS
ആഗോള അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ​ഗോപിക്കും ക്ഷണം
05/09/2025  07:49 AM IST
nila
ആഗോള അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ​ഗോപിക്കും ക്ഷണം

ആഗോള അയ്യപ്പസംഗമത്തിലേക്ക് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കു ക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ടാണ് സുരേഷ് ​ഗോപിയെ ക്ഷണിച്ചത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ്  ദേവസ്വം ബോർഡ് പ്രസിഡന്റ് അദ്ദേഹത്തെ ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചത്. 

സെപ്റ്റംബർ 20 നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. കേരളത്തിൽനിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകർ നേരത്തേ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img