04:48am 12 November 2026
NEWS
സുരേഷ് ​ഗോപിക്ക് തൃശ്ശൂരിലും തിരുവനന്തപുരത്തും വോട്ട്; നിയമലംഘനമല്ലെന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ
11/12/2025  08:43 AM IST
nila
സുരേഷ് ​ഗോപിക്ക് തൃശ്ശൂരിലും തിരുവനന്തപുരത്തും വോട്ട്; നിയമലംഘനമല്ലെന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് വിവാദമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത സുരേഷ് ​ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്ത് വോട്ട് ചെയ്തതോടെയാണ് സുരേഷ് ​ഗോപിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയരാൻ കാരണമായത്. ചൊറിയൊരു ഇടവേളയ്ക്കിടെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വോട്ട് ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഐയും രം​ഗത്തെത്തി. 

വിവാദത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി മുന്നോട്ടുവന്നു. ലോക്സഭയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുള്ള വോട്ടർ പട്ടികകൾ മാറാറുള്ളതിനാൽ, ഒരുവനിന് രണ്ട് തെരഞ്ഞെടുപ്പിലും വ്യത്യസ്ത പട്ടികകളിൽ പേര് ഉണ്ടാകുന്നത് നിയമലംഘനമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷണം ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബവും, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഐയും കോൺ​ഗ്രസും രം​ഗത്തെത്തിയത്. എന്നാൽ, സുരേഷ് ​ഗോപിയുടെ വോട്ടിൽ നിയമപരമായി തെറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img