08:59pm 07 November 2026
NEWS
കേന്ദ്രമന്ത്രി എത്തിയപ്പോൾ വൻ ബ്ലോക്ക്; പാലിയേക്കരയിലെ മുഴുവൻ ടോൾ ബൂത്തുകളും തുറന്ന് സുരേഷ് ഗോപി
06/09/2026  08:19 PM IST
nila
കേന്ദ്രമന്ത്രി എത്തിയപ്പോൾ വൻ ബ്ലോക്ക്; പാലിയേക്കരയിലെ മുഴുവൻ ടോൾ ബൂത്തുകളും തുറന്ന് സുരേഷ് ഗോപി

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് നേരിട്ട് ഇടപെട്ട് പരിഹരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാലിയേക്കരയിലെത്തിയപ്പോഴാണ് ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ടനിര ശ്രദ്ധയിൽപ്പെട്ടത്.

ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ നീളത്തിൽ വാഹനങ്ങൾ കെട്ടിക്കിടക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപി കാറിൽനിന്ന് പുറത്തിറങ്ങി ജീവനക്കാരുമായി സംസാരിക്കുകയും മുഴുവൻ ടോൾ ബൂത്തുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ നിർദേശം നൽകുകയും ചെയ്തു.

വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാകില്ലെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img