NEWS
എമ്പുരാൻ വിവാദം വെറും ബിസിനസ് തന്ത്രമെന്ന് സുരേഷ് ഗോപി
01/04/2025 01:53 PM IST
nila

എമ്പുരാൻ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പടം റീ എഡിറ്റ് ചെയ്യാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അതുവച്ച് കഷ്ടമാണ്...’’ – സുരേഷ് ഗോപി പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ബിജെപി ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുമ്പോഴാണ് സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











