NEWS
ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..; രാജി സന്നദ്ധത വാർത്തകൾ വ്യാജമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
05/06/2026 04:35 PM IST
nila

താൻ കേന്ദ്രസഹമന്ത്രി പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സുരേഷ് ഗോപി. ഇത്തരം സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുതന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങൾ അറിഞ്ഞിരുന്നോ ?????
ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ.....
സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്...
"ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










