03:03am 30 April 2026
NEWS
ചിയാൻ' വിക്രമിനെ തുടർന്ന് രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്....
21/08/2025  02:32 PM IST
Cinema desk
ചിയാൻ വിക്രമിനെ തുടർന്ന് രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്.

'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രജനികാന്ത്  കഴിഞ്ഞ കുറച്ച് മാസങ്ങളായി  നെൽസന്റെ സംവിധാനത്തിൽ  'ജയിലർ-2'ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.  ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം എസ്.ജെ.സൂര്യ, രമ്യകൃഷ്ണൻ, 'യോഗി' ബാബു, മിർണ മേനോൻ, ബാലകൃഷ്ണ, ശിവരാജ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. 'ജയിലർ' ആദ്യ ഭാഗത്തിൽ മലയാള നടനായ  വിനായകനാണ് പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ്  ഇപ്പോൾ മറ്റൊരു മലയാള നടനായ സുരാജ് വെഞ്ഞാറമൂട് 'ജയിലർ-2'ൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള  വാർത്ത പുറത്തുവന്നിരിക്കുന്നത്. എന്നാൽ അദ്ദേഹം അവതരിപ്പിക്കാനിരിക്കുന്ന കഥാപാത്രം കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് ഈയിടെ റിലീസായ 'വീര ധീര സൂരൻ' എന്ന സിനിമയിൽ എസ്.ജെ. സൂര്യയ്ക്ക് അടുത്തായി മറ്റൊരു വില്ലനായി  സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചിരുന്നു. അതിനുശേഷം സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ 'ജയിലർ-2' മുഖേന രജനികാന്തിനൊപ്പവും അഭിനയിക്കുകയാണ്.    .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img