06:56pm 02 November 2026
NEWS
ജയിലർ 2 തിളക്കത്തിന് പിന്നാലെ പുതിയ ചിത്രവുമായി സുരാജ് വെഞ്ഞാറമൂട്; സംവിധാനം ജഗൻ ഷാജി കൈലാസ്
02/11/2026  09:43 AM IST
സുരേഷ് വണ്ടന്നൂർ
ജയിലർ 2 തിളക്കത്തിന് പിന്നാലെ പുതിയ ചിത്രവുമായി സുരാജ് വെഞ്ഞാറമൂട്; സംവിധാനം ജഗൻ ഷാജി കൈലാസ്

 

 

 

​സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ കോമഡി കുടുംബചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിക്കും. നേരത്തെ പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് വിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോമഡി പശ്ചാത്തലത്തിൽ ഒരു അച്ഛന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്.
​ദിലീപ് നായകനായ 'നീക്കം' എന്ന ചിത്രത്തിനു ശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'നീക്കത്തിന്' രചന നിർവ്വഹിച്ച വിബിൻ ബാലചന്ദ്രൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം.
​അഭിനയജീവിതത്തിലെ ഏറ്റവും മികച്ച യാത്രയിലൂടെ കടന്നുപോകുന്ന സുരാജ് വെഞ്ഞാറമൂട്, രജനീകാന്ത് നായകനായ 'ജയിലർ 2'ൽ പ്രതിനായക വേഷത്തിൽ തിളങ്ങി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. തമിഴിൽ സുരാജ് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. വീരധീരശൂറൻ പാർട്ട് 2 ആണ് അദ്ദേഹത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം. യൂത്ത്, കര എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങൾ.
​അതേസമയം, ദിലീപിന്റെ കരിയറിലെ 152ാമത്തെ ചിത്രമായ 'നീക്കം' റീലീസിനൊരുങ്ങുകയാണ്. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. മുജീബ് മജീദ് സംഗീതവും സൂരജ് ഇ. എസ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന 'നീക്കം', ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img