
ദോഹ: കഥാ പ്രസംഗത്തിലൂടെ വശ്യമാർന്ന മായാലോകം സമ്മാനിച്ച് ആസ്വാദകരുടെ മനസ്സിലിടം നേടിയ
സൂരജ് സത്യൻ ഇന്ന് ഖത്തറിൽ 'ഉറൂബിന്റെ സുന്ദരികളും സുന്ദരൻ മാരും'അവതരിപ്പിക്കും.
കഥാ പ്രസംഗകലയുടെ കുലപതിയായിരുന്ന
കെടാമംഗലം സദാനന്ദന്റെ പൗത്രനാണ്
കാഥികൻസൂരജ് സത്യൻ.
ഖത്തർ സംസ്കൃതിയുടെ
സി വി ശ്രീരാമൻ പുരസ്ക്കാരം സമ്മാനിക്കുന്ന സാംസ്കാരിക സമ്മേളന വേദിയായ ഐ സി സി അശോക ഹാളിൽ ഇന്ന് വൈകുന്നേരമാണ്
സൂരജ് സത്യന്റെ അവതരണം.
കഥാപ്രസംഗ രംഗം പഴയതു പോലെ സജീവമല്ലാത്തകാലത്ത് നടക്കുന്നകഥാ പ്രസംഗം
ഖത്തറിലെ സുഹൃദയ ലോകത്തിന് വേറിട്ട അനുഭവമാകും.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ മലബാറിലെ എട്ട് കുടുംബങ്ങളിലെ മൂന്ന് തലമുറയുടെ ജീവിതം പ്രമേയമാക്കുന്നതാണ് ഉറൂബിന്റെ
സുന്ദരികളും സുന്ദരൻ മാരും'.മലയാള നോവൽ സാഹിത്യത്തിൽ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച
സുന്ദരികളും സുന്ദരൻ മാരും1960-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.പ്രവാസി എഴുത്തുകാർക്കായി സംസ്കൃതി വർഷം തോറും സംഘടിപ്പിച്ചുവരുന്ന സി വി ശ്രീരാമൻപുരസ്കാരം
ജലീലിയോക്ക് പ്രശസ്ത സാഹിത്യകാരൻഎസ് ഹരീഷ് സമ്മാനിക്കും.










