07:47am 13 November 2026
NEWS
ജൂനിയർ ജഡ്ജി നിയമനം: മൂന്ന് വർഷത്തെ അഭിഭാഷക പരിചയ നിബന്ധനയിലെ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്


21/08/2026  07:53 AM IST
നിയമകാര്യലേഖകൻ
ജൂനിയർ ജഡ്ജി നിയമനം: മൂന്ന് വർഷത്തെ അഭിഭാഷക പരിചയ നിബന്ധനയിലെ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

​ന്യൂഡൽഹി: സിവില്‍ ജഡ്ജ് (ജൂനിയർ ഡിവിഷൻ) നേരിട്ടുള്ള നിയമനത്തിന് മൂന്ന് വർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയം നിർബന്ധമാക്കിയതിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബെഞ്ചിന് വേണ്ടി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിധി പ്രസ്താവിക്കും.
​2025 മേയിൽ എൻട്രി ലെവൽ ജുഡീഷ്യൽ ഓഫീസർമാർക്ക് മൂന്ന് വർഷത്തെ പരിചയസമ്പത്ത് നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഈ നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
 മുൻപരിചയം നിർബന്ധമാക്കുന്നത് മിടുക്കരായ നിയമ ബിരുദധാരികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ജുഡീഷ്യറിയിലേക്ക് വരുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുമെന്ന് ഹർജിക്കാർ വാദിച്ചു.
​ പരിചയസമ്പത്തിന് പകരം നിയമനത്തിന് ശേഷം നാഷണൽ/സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമികൾ വഴി കൃത്യമായ സ്ഥാപനതല പരിശീലനം നൽകിയാൽ മതിയെന്ന് മുതിർന്ന അഭിഭാഷകരായ പിങ്കി ആനന്ദ്, കോളിൻ ഗോൺസാൽവസ് എന്നിവർ ചൂണ്ടിക്കാട്ടി.
​മൂന്ന് വർഷത്തെ നിബന്ധന പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, കോടതികളിലെ 'ജുഡീഷ്യൽ ക്ലർക്ക്' പ്രവൃത്തിപരിചയം ഇതിനായി പരിഗണിക്കാമെന്നും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അർഹമായ ഇളവുകൾ നൽകണമെന്നും അമിക്ക്സ് ക്യൂറി സിദ്ധാർത്ഥ് ഭട്നാഗർ നിർദ്ദേശിച്ചു.
​ പൊതുമേഖലാ സ്ഥാപനങ്ങളിലെ (PSU) ലീഗൽ ഓഫീസർമാരുടെ പ്രവൃത്തിപരിചയവും ഇതിലേക്ക് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്.
​രാജ്യത്തെ കീഴ്ക്കോടതികളിലെ ജഡ്ജി നിയമന നിബന്ധനകളെയും നയങ്ങളെയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img