07:04pm 21 September 2026
NEWS
തെങ്ങിൻ കള്ളിലെ ആൽക്കഹോൾ പരിധി കൂട്ടി; പഴയ കേസുകൾ റദ്ദാക്കി സുപ്രീംകോടതി
15/08/2025  10:19 AM IST
സുരേഷ് വണ്ടന്നൂർ
തെങ്ങിൻ കള്ളിലെ ആൽക്കഹോൾ പരിധി കൂട്ടി; പഴയ കേസുകൾ റദ്ദാക്കി സുപ്രീംകോടതി

​ന്യൂഡൽഹി: തെങ്ങിൻ കള്ളിലെ എഥൈൽ ആൽക്കഹോളിന്റെ അളവ് 8.98% വരെയാക്കി വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്ന് 2007-ലെ പഴയ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഇത് 8.1% ആയിരുന്നു.
​പുതിയ ഉത്തരവോടെ, 2007-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഒരു കൂട്ടം അബ്കാരികൾ നൽകിയ ഹർജികളെ തുടർന്നാണ് സുപ്രീംകോടതിയുടെ ഈ നടപടി.
​നേരത്തെ, പല കള്ള് ഷാപ്പുകളിലും നിയമപരമായി നിശ്ചയിച്ച പരിധിക്ക് മുകളിൽ ആൽക്കഹോൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയം പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശ അനുസരിച്ച്, ആൽക്കഹോൾ പരിധി 8.98% വരെയാകാമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസുകൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img