02:03pm 22 September 2026
NEWS
വിദ്യാഭ്യാസം കച്ചവടമല്ല: സ്വകാര്യ സർവ്വകലാശാലകളുടെ സാമ്പത്തിക ഇടപാടുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീം കോടതി
22/09/2026  09:30 AM IST
നിയമകാര്യ ലേഖകൻ
വിദ്യാഭ്യാസം കച്ചവടമല്ല: സ്വകാര്യ സർവ്വകലാശാലകളുടെ സാമ്പത്തിക ഇടപാടുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീം കോടതി

​ന്യൂഡൽഹി: വിദ്യാഭ്യാസം യാതൊരു കാരണവശാലും ലാഭമുണ്ടാക്കാനുള്ള ബിസിനസ്സായി മാറ്റാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ സ്വകാര്യ സർവ്വകലാശാലകളും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ വിവരങ്ങളും സമഗ്രമായി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
​ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് എൻ.വി. അഞ്ചരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
 സെപ്റ്റംബർ 17, 2026-ലെ ഉത്തരവ് പ്രകാരം ആറാഴ്ചയ്ക്കകം കേന്ദ്ര-സംസ്ഥാന ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ സ്വകാര്യ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.
​ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് ശരിയായി ശമ്പളം നൽകുന്നതിനും സർവ്വകലാശാലകൾക്ക് ന്യായമായ സാമ്പത്തിക കരുതൽ ശേഖരം (Financial cushion) സൂക്ഷിക്കാം. എന്നാൽ വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഫണ്ടോ മറ്റ് വിഭവങ്ങളോ വകമാറ്റാൻ പാടില്ല.
​കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ.
​ഫീസ് ശേഖരണം, സർപ്പ്ലസ് ഫണ്ടുകൾ, നിക്ഷേപങ്ങൾ എന്നിവയുടെ വിവരങ്ങൾ.
​സർക്കാറുകളിൽ നിന്ന് ലഭിച്ച ഭൂമി, പ്രത്യേക ആനുകൂല്യങ്ങൾ തുടങ്ങിയവ.
​പ്രവേശന നടപടികൾ, ട്യൂഷൻ ഫീസ്, ഡെവലപ്‌മെന്റ് ഫണ്ടുകൾ എന്നിവയുടെ വിശദാംശങ്ങൾ.
​ജീവനക്കാരുടെ ശമ്പളം, സേവന വ്യവസ്ഥകൾ, നിയമന നടപടികൾ.
​വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതി പരിഹാര സംവിധാനങ്ങൾ.
​നോയിഡയിലെ ആമിറ്റി സർവ്വകലാശാലക്കെതിരെയുള്ള ഒരു വിദ്യാർത്ഥിയുടെ പരാതി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നില്ലെന്നും, അക്കാദമിക-സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് രാജ്യവ്യാപകമായ ഈ പരിശോധനയെന്നും കോടതി നിരീക്ഷിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img