NEWS
വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ശിക്ഷാവിധി മരവിപ്പിച്ചു......
02/07/2025 12:42 PM IST
News Desk

സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭർത്താവ് കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
ആത്മഹത്യാപ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ പ്രതി അപ്പീല്‍ നല്‍കിയിരുന്നു. അതിന്‍റെ മറുപടി ഇതുവരെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു കിരണ്‍ കുമാര്‍. .മോട്ടോർ വാഹന വകുപ്പിലെ ഓഫീസറായിരുന്നു കിരൺ .
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











