NEWS
അഭിപ്രായ സ്വാതന്ത്ര്യത്തിന് പുതിയ മാനം നൽകി സുപ്രീം കോടതി; ക്രിമിനൽ അപകീർത്തി നിയമത്തിൽ നിലപാട് മാറ്റത്തിന് സൂചന
23/09/2025 09:05 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: ക്രിമിനൽ അപകീർത്തി നിയമത്തിന്റെ ഭരണഘടനാ സാധുതയെ മുൻപ് ശരിവെച്ചിരുന്ന സുപ്രീം കോടതി, നിലപാടിൽ സുപ്രധാന മാറ്റം വരുത്തുന്നതായി സൂചന നൽകി. നേരത്തെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള (അനുച്ഛേദം 19) 'ന്യായമായ നിയന്ത്രണമായി' ഈ നിയമത്തെ വിലയിരുത്തിയിരുന്ന കോടതി, പുതിയ നിരീക്ഷണങ്ങളിൽ വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുന്നതിന്റെ സൂചന നൽകുന്നു.
ഒരു വ്യക്തിയുടെ പ്രശസ്തി ജീവിക്കാനുള്ള അവകാശത്തിന്റെ (അനുച്ഛേദം 21) ഭാഗമാണെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിൽ കോടതിയുടെ പുതിയ നീക്കങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ വികസിപ്പിക്കുമോ എന്ന് നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നു. ക്രിമിനൽ അപകീർത്തിക്കേസുകളിൽ അഭിപ്രായ സ്വാതന്ത്ര്യം എത്രത്തോളം സംരക്ഷിക്കപ്പെടും എന്നതിനെക്കുറിച്ചുള്ള പുതിയൊരു സമീപനത്തിനാണ് ഇത് വഴി തുറക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











