05:13pm 29 April 2026
NEWS
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ് സുപ്രീം കോടതി
14/07/2025  06:21 PM IST
സണ്ണി ലുക്കോസ്
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ് സുപ്രീം കോടതി

വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഭർത്താവ് ഹാജരാക്കിയ ഫോൺ സംഭാഷണം തള്ളിയത്. എന്നാൽ ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ തെളിവായാണ് ഇതു പരിഗണിക്കേണ്ടത്. തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. എന്നാൽ വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img