08:55pm 22 September 2026
NEWS
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈം​ഗികബന്ധത്തെ ബലാത്സം​ഗമായി കാണാനാവില്ലെന്നാവർത്തിച്ച് സുപ്രീംകോടതി
06/08/2025  08:10 AM IST
nila
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈം​ഗികബന്ധത്തെ ബലാത്സം​ഗമായി കാണാനാവില്ലെന്നാവർത്തിച്ച് സുപ്രീംകോടതി

വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈം​ഗികബന്ധത്തെ ബലാത്സം​ഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വീണ്ടും പരാമർശിച്ചിരിക്കുന്നത്. 

പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്ന് പെൺകുട്ടി ബലാത്സംഗക്കേസ് നൽകുകയായിരുന്നു. സംഭവം നടന്ന് മൂന്നുവർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാലാണ് ലൈം​ഗിക ബന്ധത്തിന് വഴങ്ങിയതെന്നാണ് യുവതിയുടെ നിലപാട്. എന്നാൽ, കേസിൽ ബലാത്സം​ഗക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img