NEWS
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
13/05/2025 01:10 PM IST
ചെറുകര സണ്ണിലൂക്കോസ്

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും.
രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് നാളെ ചുമതലയേൽക്കും.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയ സഞ്ജീവ് ഖന്ന, ആറുമാസത്തെ കാലയളവിനിടയിൽ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് പടിയിറങ്ങുന്നത്.
ഭരണഘടനയിൽ ഇന്ത്യയെ 'മതേതര'
'സോഷ്യലിസ്റ്റ്' റിപ്പബ്ലിക്കായി വിശേഷിപ്പിച്ച 1976 ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഖന്ന നേരിട്ട ആദ്യത്തെ പ്രധാന കേസ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











