12:16am 30 April 2026
NEWS
ദർശന്റെയും കൂട്ടുപ്രതികളുടെയും ജാമ്യം സുപ്രീംകോടതി റദ്ദാക്കി; രേണുകസ്വാമി കൊലക്കേസ് പ്രതികൾ വീണ്ടും ജയിലിലേക്ക്
14/08/2025  12:57 PM IST
വിഷ്ണുമംഗലം കുമാർ
ദർശന്റെയും കൂട്ടുപ്രതികളുടെയും ജാമ്യം സുപ്രീംകോടതി റദ്ദാക്കി; രേണുകസ്വാമി കൊലക്കേസ് പ്രതികൾ വീണ്ടും ജയിലിലേക്ക്

കോളിളക്കം സൃഷ്‌ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശനും കൂട്ടാളികൾക്കും കർണാടക ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിന്മേൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഓർമ്മിപ്പിച്ച ബെഞ്ച് കേസ് കൈകാര്യം ചെയ്തതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. കഴിഞ്ഞവർഷം ഡിസംബർ പതിമൂന്നിനാണ് ദർശനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിന് മുമ്പുതന്നെ നടുവേദനയ്ക്ക് ശസ്ത്രക്രിയ നടത്താൻ ദർശന് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ദർശൻ, പെൺസുഹൃത്ത് പവിത്രഗൗഡ ഉൾപ്പെടെ കേസ്സിലെ എല്ലാപ്രതികൾക്കും ജാമ്യം നൽകുകയായിരുന്നു. വിദേശത്ത് സിനിമാഷൂട്ടിങ്ങിൽ ആയിരുന്ന ദർശൻ കഴിഞ്ഞ ദിവസം ബംഗളുരുവിൽ തിരിച്ചെത്തിയിരുന്നു. എല്ലാ പ്രതികളും ഇന്നുതന്നെ ജയിലിലേക്ക് മടങ്ങേണ്ടിവരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img