08:08am 03 December 2025
NEWS
ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്
02/12/2025  03:49 PM IST
nila
ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്

 

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി നൽകി. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഭൂമിയാണ്  മിസൈൽ നിർമാണ യൂണിറ്റിനായി ഡിആർഡിഒയ്ക്ക് കൈമാറുക.   ഇവിടെ നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനവും സ്ഥാപിക്കാനാണ് തീരുമാനം. 32 ഏക്കർ ഭൂമി വീതമാണ് നാഷനൽ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുന്നത്.

457 ഏക്കർ ഭൂമിയാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിന് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.

ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്തിന്റെ വികസനത്തിനു വഴിയൊരുക്കുന്ന പദ്ധതികൾക്കാണ് അനുമതിയാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img