07:56pm 21 August 2026
NEWS
നീറ്റ് പ്രതിഷേധങ്ങളിലെ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു
20/08/2026  06:20 PM IST
സണ്ണി ലുക്കോസ്
നീറ്റ് പ്രതിഷേധങ്ങളിലെ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്ദറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കുനേരെ പൊലീസും പാരാമിലിട്ടറിയും ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ അതിക്രമം ഉണ്ടായെന്ന ആരോപണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി രൂപംനൽകി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നൽകും. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കുകൊണ്ടേരെയുള്ള പെല്ലറ്റ് ഗൺ ഉപയോഗം, പൊലീസ് അതിക്രമം നടന്നിട്ടുണ്ടോ, ഇലക്ട്രിക് ബാട്ടൺ മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിഷേധത്തെ നേരിടുന്നതിൽ പരിധികഴിഞ്ഞ ബലപ്രയോഗം നടന്നിട്ടുണ്ടോ തുടങ്ങി വിവിധ വിഷയങ്ങൾ സമിതി പരിശോധിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img