11:58pm 11 July 2026
NEWS
​"ജാമ്യത്തെ എതിർക്കും, വിചാരണ വൈകിപ്പിക്കും; സംസ്ഥാനങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സുപ്രീം കോടതി"
11/07/2026  09:05 AM IST
സുരേഷ് വണ്ടന്നൂർ
​ജാമ്യത്തെ എതിർക്കും, വിചാരണ വൈകിപ്പിക്കും; സംസ്ഥാനങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുകയും എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷകളെ കഠിനമായി എതിർക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരുകളുടെ 'ഇരട്ടത്താപ്പിനെതിരെ' സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
​മഹാരാഷ്ട്രയിൽ കൊലക്കേസിൽ അറസ്റ്റിലായ വിദേശ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. നാല് വർഷമായി ജയിലിൽ കഴിയുന്ന പ്രതിയുടെ കേസിൽ 45 സാക്ഷികളുണ്ടായിട്ടും ഇതുവരെ വെറും രണ്ട് പേരെ മാത്രമാണ് വിസ്തരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
​"ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി പ്രതികളെ വർഷങ്ങളോളം ജയിലിലിടാൻ കാണിക്കുന്ന ആവേശം വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിൽ സംസ്ഥാനങ്ങൾ കാണിക്കുന്നില്ല." - സുപ്രീം കോടതി
​വിചാരണ വൈകുന്നതിൽ മഹാരാഷ്ട്ര സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിചാരണ വൈകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ കൃത്യമായ നയം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയ കോടതി, കേസ് വീണ്ടും ജൂലൈ 24-ന് പരിഗണിക്കാൻ മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img