NEWS
അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ സുപ്രധാന മുന്നറിയിപ്പ്: ഫോൺ കോളുകളിലൂടെയുള്ള നിയമോപദേശം ഒഴിവാക്കുക
21/08/2025 02:49 PM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: ഫോണിലൂടെ നിയമോപദേശം നൽകുന്നത് ഒഴിവാക്കാൻ അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി പരിഗണിക്കാം. അതിനാൽ, പ്രധാനപ്പെട്ട കാര്യങ്ങൾക്കായി അഭിഭാഷകർ തങ്ങളുടെ ചേംബറിൽവെച്ച് നേരിട്ട് കക്ഷികളെ കാണണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കൂടാതെ, കക്ഷികൾക്ക് തൊഴിൽപരമായ നിയമോപദേശം നൽകിയതിന്റെ പേരിൽ അഭിഭാഷകരെ അന്വേഷണ ഏജൻസികൾക്ക് വിളിച്ചുവരുത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ആശയവിനിമയം ഒരു പ്രത്യേക അവകാശമാണെന്നും, ഇത് നിയമപരിരക്ഷ അർഹിക്കുന്ന ഒന്നാണെന്നും കോടതി കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ പോലും അഭിഭാഷകരെ വിചാരണ നടപടികളിലേക്ക് നയിച്ചേക്കാം എന്നതിനാൽ ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











