08:23pm 24 August 2026
NEWS
33 ദിവസം സപ്ലൈകോ വിറ്റുവരവ് 391 കോടി രൂപ
24/08/2026  07:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
33 ദിവസം സപ്ലൈകോ വിറ്റുവരവ് 391 കോടി രൂപ

പ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ.  ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത് . ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.

കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ്  385 കോടി രൂപയായിരുന്നു.  ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ  391 കോടി രൂപയുടെ  വിറ്റുവരവ്  33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. 

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം  ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ  ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ്  നാലു കോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 81 ലക്ഷം രൂപയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img