09:04pm 25 August 2026
NEWS
വില്‍പനയില്‍ റെക്കോഡിട്ട് സപ്‌ളൈകോ ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു.
25/08/2026  07:59 PM IST
സണ്ണി ലുക്കോസ്
വില്‍പനയില്‍ റെക്കോഡിട്ട് സപ്‌ളൈകോ ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു.

ക്കുറി ഓണം വിപണിയില്‍ സപ്‌ളൈകോയുടെ വിറ്റുവരവ് 422.17  കോടി രൂപ കവിഞ്ഞു. ഇന്ന് (25-08-2026) വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ഇത് സമീപകാലത്തെ റെക്കോഡ് നേട്ടമാണ്.

കഴിഞ്ഞവര്‍ഷം തിരുവോണം സെപ്റ്റംബര്‍ 5 നായിരുന്നു. 2025 ആഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്.  

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത്ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. വെളിച്ചെണ്ണ 20 രൂപ കുറച്ചു. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടി ലഭിച്ചു.

സപ്‌ളൈകോ വിറ്റുവരവ് - താരതമ്യം

( കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ) 2025 ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 4 തിരുവോണം വരെ 35 ദിവസത്തെ ആകെ വിറ്റുവരവ്: 385.42 കോടി രൂപ. സബ്‌സിഡി സാധനങ്ങള്‍: 180.03 കോടി. നോണ്‍സബ്‌സിഡി: 205.11 കോടി.

( ഈ സര്‍ക്കാരിന്റെ കാലത്ത് ) 2026 ജൂലൈ 22 മുതല്‍ ആഗസ്റ്റ് 25 തിരുവോണം വരെ 35 ദിവസത്തെ വിറ്റുവരവ് ഇതുവരെ: 422.17 കോടി.
സബ്‌സിഡി: 153.49 കോടി., നോണ്‍ സബ്‌സിഡി: 268.89 കോടി.

2026 ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 25 തിരുവോണം വരെ 25 ദിവസത്തെ വിറ്റുവരവ്: 350.21 കോടി രൂപ.
സബ്‌സിഡി: 125.67 കോടി, നോണ്‍സബ്‌സിഡി: 224.67 കോടി.

വില വര്‍ധിപ്പിക്കാതെ സബ്‌സിഡി സാധനങ്ങള്‍:
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി 13 സബ്‌സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ  ലഭ്യമാക്കി.

വില കുറഞ്ഞത്:
ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങിയ വിവിധ അവശ്യവസ്തുക്കള്‍ക്ക് കഴിഞ്ഞ ഓണത്തേക്കാള്‍ സബ്‌സിഡി നിരക്ക് കുറച്ചു.

ശബരി വെളിച്ചെണ്ണ വില കുറച്ചു:
സപ്ലൈകോ വഴിയുള്ള ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയില്‍ നിന്ന് 229 രൂപയായി (20 രൂപ കുറച്ചു).

രണ്ടു മാസത്തെ സബ്‌സിഡി ഒരുമിച്ച്:
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഇപ്പോള്‍ ഒരുമിച്ച് വാങ്ങാം.

മതിയായ സ്‌റ്റോക്ക്:
മുന്‍വര്‍ഷങ്ങളിലെ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഉറപ്പാക്കി. സ്‌റ്റോറുകളില്‍  എല്ലാ സാധനങ്ങളും ലഭ്യമാക്കിയത് ഉപഭോക്താക്കള്‍ക്കു സൗകര്യമായി.

സൗജന്യ ഓണക്കിറ്റ് വിതരണം:
തിരുവോണത്തിനു നാലുദിവസം മുമ്പേ 5,93,408 സൗജന്യ ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി. ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 കിറ്റുകള്‍ നല്‍കിയതിന് പുറമേ ഇതുവരെ 5,51,164 റേഷന്‍ കാര്‍ഡുടമകള്‍ നിലവില്‍ കിറ്റുകള്‍ കൈപ്പറ്റി (ആകെ ഡിമാന്‍ഡ്: 6,02,310).


സബ്‌സിഡി വില്‍പ്പന വിവരങ്ങള്‍:-

പരിപ്പ് വര്‍ഗങ്ങള്‍: 43.83 കോടി
വെളിച്ചെണ്ണ: 51.64 കോടി രൂപ
അരി (ജയ, മട്ട, കുറുവ, പച്ചരി): 31.21 കോടി
സുഗന്ധവ്യഞ്ജനങ്ങള്‍ (മുളക്, മല്ലി): 14.14 കോടി
പഞ്ചസാര: 8.36 കോടി


ഓണം ഫെയറുകള്‍:
3 മെഗാ ട്രേഡ് ഫെയറുകള്‍, 11 ജില്ലാ ഫെയറുകള്‍, 126 അസംബ്ലി ഫെയറുകള്‍.

സൗജന്യ യാത്രാ സൗകര്യം:
എറണാകുളം കലൂരില്‍ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി വൈറ്റില- കലൂര്‍- വൈറ്റില റൂട്ടില്‍ കെഎസ്ആര്‍ടിസി സൗജന്യ എ.സി. ലോ ഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ലഭ്യമാക്കി.

ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്‌ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോഡാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img