05:13am 30 September 2026
NEWS
സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
28/09/2026  08:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

സപ്ലൈകോ ഓണസമ്മാനപദ്ധതി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചേർത്തല ചാവടി സ്വദേശി വി എസ് ഷൈമയ്ക്ക്. ഹീറോ മാവറിക് 440 മോട്ടോർസൈക്കിൾ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അരപ്പവൻ സ്വർണനാണയം  വയനാട് സ്വദേശി എം ആർ ഷിജിത, തലശ്ശേരി സ്വദേശി വിജി ജോജോ എന്നിവർക്കാണ്.  മൂന്നാം സമ്മാനമായ വാഷിംഗ് മെഷീൻ  കെ പി മൂസ (കൊടുവള്ളി), സുജാത (വടക്കാഞ്ചേരി), , കെ മുജീബ് (കൽപ്പറ്റ) എന്നിവർക്കാണ്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നും ആയിരം രൂപയിൽ അധികം സാധനങ്ങൾ വാങ്ങിയ 9,47,049 ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ജില്ലാതല വിജയികൾക്കുള്ള സ്മാർട്ട്ഫോൺ സമ്മാനത്തിന് അർഹരായവർ: സി.ബി. ശിവൻകുട്ടി (തിരുവനന്തപുരം), സുരേഷ് കുമാർ (കൊല്ലം), തുളസി (പത്തനംതിട്ട), ശ്രീദേവി (ആലപ്പുഴ), രാജിമോൾ (കോട്ടയം), വി.എസ് ഷിജി ((ഇടുക്കി), മണികണ്ഠൻ എസ് ആർ (എറണാകുളം), ഫായിസ് (തൃശ്ശൂർ), കാർത്തിക രാജേഷ് (പാലക്കാട്), അനിൽകുമാർ (മലപ്പുറം),  സി കെ ഹരിദാസൻ (കോഴിക്കോട്),  ടി. അഷ്റഫ് (വയനാട്), സി എച്ച് സെറീന (കണ്ണൂർ), രഹാൻ ആർ രാഹുൽ (കാസർഗോഡ്)എറണാകുളം സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നറുക്കെടുത്തത് എറണാകുളം റൂറൽ പോലീസ് മേധാവിയായ കെ എസ് സുദർശൻ ആണ്. സപ്ലൈകോ ജനറൽ മാനേജർ എം യു ബിജു, വിജിലൻസ് ഓഫീസർ പി. വാഹിദ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img