02:00am 11 November 2026
NEWS
നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി
31/08/2025  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി

നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി. ഫെയറുകൾ സെപ്റ്റംബർ നാലുവരെ നീണ്ടുനിൽക്കും. കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഫെയർ  കടുങ്ങല്ലൂർ സൂപ്പർമാർക്കറ്റിൽ  വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  നോർത്ത് പറവൂർ പീപ്പിൾസ് ബസാറിലെ നിയോജക മണ്ഡലതല ഫെയർ പ്രതിപക്ഷ നേതാവ് വി ഡി  സതീശൻ ഉദ്ഘാടനം ചെയ്തു.പെരുമ്പാവൂർ സൂപ്പർ മാർക്കറ്റിലെ ഫെയർ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ, അങ്കമാലി പീപ്പിൾസ് ബസാറിലെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ,  കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ  കോലഞ്ചേരി സൂപ്പർമാർക്കറ്റിലെ ഫെയർ ഉദ്ഘാടനം പി വി ശ്രീനിജൻ എംഎൽഎയും  നിർവഹിച്ചു. എറണാകുളം ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റിലെ നിയോജകമണ്ഡലതല ഫെയർ  ടി ജെ വിനോദ് എംഎൽഎ, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ ഓണം ഫെയർ  കെ.ജെ മാക്സി എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു. 

പിറവം സബർബൻ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ഓണം ഫെയർ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎയും, കോതമംഗലം സൂപ്പർമാർക്കറ്റിലെ ഫെയർ ആൻറണി ജോൺ എംഎൽഎയും, മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മാവേലി സൂപ്പർ സ്റ്റോറിലെ ഫെയർ മാത്യു കുഴൽനാടൻ എംഎൽഎയും നിർവഹിച്ചു.  തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റിലെ  ഫെയർ ഉദ്ഘാടനം കെ ബാബു എംഎൽഎ നിർവഹിച്ചു.  തൃക്കാക്കര മണ്ഡലത്തിലെ നിയോജകമണ്ഡലതല  ഓണം ഫെയർ വൈറ്റില സൂപ്പർമാർക്കറ്റിലും ആലുവയിലേക്ക് ആലുവ സൂപ്പർമാർക്കറ്റിലും വൈപ്പിനിലേത് കുഴുപ്പിള്ളി സൂപ്പർമാർക്കറ്റിലുമാണ് സംഘടിപ്പിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img