06:31pm 22 October 2026
NEWS
സപ്ലൈകോ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച
08/01/2026  07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സപ്ലൈകോ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച

സപ്ലൈകോയുടെ ആദ്യ  സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശ്ശേരിയിൽ ജനുവരി 10 (ശനിയാഴ്ച) വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. തലശ്ശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തുന്നത്.  കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ ,  സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക്  വിലക്കുറവും ഉണ്ടായിരിക്കും. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന ഏജൻസി ഡിസൈൻ ചെയ്ത സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.

ഉദ്ഘാടന ചടങ്ങിൽ  തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായിരിക്കും.  വൈസ് ചെയർപേഴ്സൺ വി. സതി ആദ്യ വില്പന നടത്തും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം,   തലശ്ശേരി നഗരസഭ കൗൺസിലർ നൂറ ടീച്ചർ, സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ ഷെൽജി ജോർജ്,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img