09:33am 13 November 2026
NEWS
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി
02/09/2025  10:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി
HIGHLIGHTS

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിനുള്ള കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിൻറെ ജേഴ്സികളുടെ പ്രകാശനം കോച്ച് എവർ അഡ്രിയാനോ ഡിമാല്‍ഡെ, സിഇഒ കോരത് മാത്യു, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ എന്നിവര്‍ ചേർന്ന് നടത്തുന്നു.

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരങ്ങളില്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ രണ്ടാം സീസണിലെ ജേഴ്‌സി പുറത്തിറക്കി. സി എഫ് സി യുടെ പുതിയ കോച്ച് എവര്‍ അഡ്രിയാനോ ഡിമാല്‍ഡെ, സിഇഒ കോരത് മാത്യു, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്.

സി എഫ് സി യുടെ ആരാധകര്‍ കാണിക്കുന്ന ആവേശം കളിക്കളത്തില്‍ ടീമംഗങ്ങളും കാണിക്കുമെന്ന് കോച്ച് ഡിമാല്‍ഡെ ഉറപ്പു നല്‍കി. പുതിയ ജേഴ്‌സിക്കൊപ്പം പുതിയ ഊര്‍ജ്ജവുമായാണ് സി എഫ് സി ഇക്കുറി കളത്തില്‍ ഇറങ്ങുന്നതെന്ന് കോരത് മാത്യു പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായതിലും കൂടുതല്‍ ജനപങ്കാളിത്തം ഇക്കുറി സി എഫ് സി യുടെ മത്സരങ്ങളില്‍ ദൃശ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അസിസ്റ്റന്റ് കോച്ച് ബിബി പറഞ്ഞു. 36 മണിക്കൂര്‍ യാത്രകഴിഞ്ഞ് നേരെ ജേഴ്‌സി അനാവരണ ചടങ്ങില്‍ എത്താന്‍ കോച്ച് ഡിമാല്‍ഡെ കാണിച്ച താത്പര്യം ടീമിന് ഊര്‍ജ്ജം പകരുമെന്ന് ബിനോ ജോസ് ഈപ്പന്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടനമത്സരം നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img