NEWS
സൂപ്പർ ഫാമിലിയ സീസൺ 2 ഓഗസ്റ്റ് 15ന്
03/07/2025 03:44 PM IST
nila

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തുന്ന സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസൺ ഓഗസ്റ്റ് 15ന് അൽ ഖോർ മാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 കുടുംബങ്ങൾക്കാണു ഇത്തവണയും മൽസരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരിക്കുന്നത്. സീസൺ 2 കാംപയ്ൻ ഉദ്ഘാടനം വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തിൽ സിഗ്നേച്ചർ ബൈ മർസ ഹാളിൽ നടന്നു.\ആയിരത്തിലേറെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളാണ് കഴിഞ്ഞവർഷം നടന്ന സീസൺ ഒന്നിൽ പങ്കെടുത്തത്. സ്വർണ നാണയങ്ങൾ, വിദേശയാത്ര, ടെലിവിഷനുകൾ, ഹെൽത്ത് ചെക്കപ്പ്, കൂപ്പണുകൾ തുടങ്ങിയ നിരവധി സമ്മാനങ്ങൾ ആണ് ഇത്തവണയും വിജയികളെ കാത്തിരിക്കുന്നത്.വിവരങ്ങൾക്ക്: 50416868
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











